എന്‍ മനമതില്‍ കാര്‍മേഘം കൂടുകെട്ടി……..
മിഴികളില്‍ നീര്‍മണിയൂര്‍ന്നിറങ്ങീ…..
നിദ്രയോ എന്നെവിട്ടകന്നു പോയി……
പിന്നെപ്പോഴോ പുലര്‍കാല രശ്മികള്‍ വന്നെന്നെ
കനിവോടെ മെല്ലെ തഴുകിയപ്പോള്‍……
കണ്ണുകള്‍ മെല്ലെ തുറന്നു ഞാന്‍ നോക്കവേ
മൃദുവായ് മനമിതെന്നോടു ചൊല്ലി
എരിയുന്ന കനലിന്റെ നെഞ്ചിലേക്കൊരു
കുഞ്ഞുമഴയായി മെല്ലെ നീ പെയ്തിറങ്ങൂ………
എന്‍റെ പുഞ്ചിരിക്കു പിന്നിലെ
ദുഃഖം കാണാന്‍ കഴിയുന്നവന്‍
എന്‍റെ മൌനത്തില്‍ ഒളിഞ്ഞിരിക്കുന്ന
വാക്കുകളെ കണ്ടെത്തുന്നവന്‍
എന്‍റെ കോപത്തിനുള്ളിലെ
സ്നേഹം കണ്ടെത്തുന്നവന്‍
അവനെ ഞാന്‍ വിശ്വസിക്കുന്നു
സ്നേഹിക്കുന്നു കാരണം
അവനാണ് എന്‍റെ യഥാര്‍ത്ഥ കൂട്ടുകാരന്‍ .....
No comments:
Post a Comment